നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി വെച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി വെച്ചു.

ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി തീരുമാനം അറിയിച്ചത്.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല.

തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായി പരിശോധിച്ചു വേണം ഉത്തരം പറയാനെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top