അങ്കമാലി കോടതി വിധി പുറത്ത് ; ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യത

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ജാമ്യഹര്‍ജി തള്ളുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്നുള്ള കാര്യം മനസ്സിലാക്കണമെന്നും വിധിയില്‍ പറയുന്നു.

കേസ് ഡയറി വായിച്ചു ബോധ്യപ്പെടുകയും വാദ, പ്രതിവാദങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.

Top