നടിക്കെതിരായ പരാമര്‍ശം; അജു വര്‍ഗീസിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ചലച്ചിത്രതാരം അജു വര്‍ഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ താരത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 11.30 മുതല്‍ രണ്ടു വരെ കളമശ്ശേരി സി ഐ ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍.

ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിനാണ് നടപടി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

നടിയുടെ പേര് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.

പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടന്‍ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഖേദപ്രകടനത്തിനു നിയമസാധുതയില്ലെന്നു പൊലീസ് പറയുന്നത്.

ഐപിസി 228 എ പ്രകാരമാണു താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഒരു ചാനല്‍ ചര്‍ച്ചയില്‍ നടിയുടെ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

Top