നഞ്ചിയമ്മയ്ക്ക് നേരെയുള്ള വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി നടി അപര്‍ണാ ബാലമുരളി

ദേശീയ അവാര്‍ഡിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് നേരെയുള്ള വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി നടി അപര്‍ണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കാണ്. ആ പാട്ട് മറ്റാര്‍ക്കും അതുപോലെ പാടാന്‍ കഴിയില്ലെന്നും അപര്‍ണ പ്രതികരിച്ചു.

‘നഞ്ചിയമ്മയുടെ പാട്ട് വളരെ യുണീക്കാണ്. ആ പാട്ട് മറ്റാര്‍ക്കും അതുപോലെ വെറുതെയിരുന്നങ്ങ് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത് മനസില്‍ നിന്നാണ് നഞ്ചിയമ്മ പാടിയത്. അത് മനസിലാക്കിയാണ് സച്ചി സാറും ടീമും അതുപയോഗിച്ചത്. അവരുടെ വിജയമാണത്.

നഞ്ചിയമ്മ ഒരു ഗായികയല്ലാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫെക്ട് ആണ്. അതിന് വേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അവര്‍ അത്രത്തോളം ആ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്’. അപര്‍ണ പറഞ്ഞു.

പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. വിമര്‍ശനം കാര്യമാക്കുന്നില്ല. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണമെന്നും നഞ്ചിയമ്മ പറഞ്ഞു.

 

Top