12 വര്‍ഷം മുന്നേ ആ തണുപ്പില്‍ പരേഡ് ചെയ്യാന്‍ ഞാനും ഉണ്ടായിരുന്നു: അനുശ്രീ

കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ പങ്കുവയ്ക്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുശ്രീ ആശംസ നേര്‍ന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് താരം എത്തിയത്. 12 വര്‍ഷം മുന്നേയുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ NCC Cadet നും ആശംസകൾ നേരുന്നു …12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ exitement ഓടെ Army Wing ൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു .. KER/SW/06/31284/Cdt Anusree MS.? Cherishing the memories of this day, when I represented Kerala and lakshadweep for the Republic day parade as a NCC cadet in 2008 . A big hi to all the friends from that batch…thank you for giving me fond memories for a lifetime. Happy Republic day…#republicday#republicdayparede#NCC#Delhi#indianarmy#Nccbatch2008#keralaandlakshadweepncc#ncccadet#

A post shared by Anusree (@anusree_luv) on

”ഇന്ന് ദില്ലിയിലെ തണുപ്പില്‍ പരേഡ് നടത്തുന്ന ഓരോ എന്‍സിസി കേഡറ്റിനും ആശംസകള്‍ നേരുന്നു”വെന്നായിരുന്നു അനുശ്രീയുടെ കുറിപ്പ്. 12 വര്‍ഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പില്‍ ഇതേ എക്‌സൈറ്റ്‌മെന്റോടെ ആര്‍മ്മി വിങ്ങില്‍ പരേഡ് ചെയ്യാന്‍ താനും ഉണ്ടായിരുന്നുവെന്നും അനുശ്രീ കുറിക്കുന്നു.

Top