കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകര്‍ക്കിടയില്‍. സോഷ്യല്‍ മീഡിയയിലും താരം വീട്ടുകാര്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഹിറ്റാകുന്നത് കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയ അനുശ്രീയുടെ ചിത്രങ്ങളാണ്.

രസകരമായ കുറിപ്പും അനുശ്രീ പങ്കുവച്ചിട്ടുണ്ട്. ഇവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്. ഞങ്ങളിവളെ ബ്ലാക്ക് ഗോള്‍ഡ് എന്നു വിളിക്കുമെന്നാണ് അനുശ്രീ പറയുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്നും അനുശ്രീ പറയുന്നു. ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ എന്നും താരം കുറിക്കുന്നു.

കുരുമുളക് പറിക്കാനായി ഏണി വച്ച് മരത്തില്‍ കയറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പറിച്ച കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ധാരാളം ആരാധകരുമെത്തിയിട്ടുണ്ട്. അനുശ്രീ വേറെ ലെവലാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി എത്തി. മൈ സാന്റയാണ് അവസാനം തീയേറ്ററിലെത്തിയ ചിത്രം. ഈ ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി എത്തിയും അനുശ്രീ ശ്രദ്ധ നേടിയിരുന്നു.

 

Top