ബോള്‍ഡ് ലുക്കില്‍ അനുശ്രീ; പുതിയ മേയ്ക്ക് ഓവര്‍ ഫോട്ടോ ഷൂട്ട് വൈറല്‍

ലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ മേയ്ക്ക് ഓവര്‍ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.

സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു.’പരിണാമം…എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷം പിന്നിടുന്നു.. വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതല്‍ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും എന്റെ കടമയാണ്. എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..’.ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ കുറിച്ചു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പത്തനാപുരത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് അനുശ്രീ. ഇടയ്ക്കിടെ പുത്തന്‍ ഫോട്ടോഷൂട്ടകളും താരം പങ്കുവയ്ക്കാറുമുണ്ട്.

Top