അഭിനേത്രിയും അവതാരികയുമായ സൗമ്യ സദാനന്ദന്‍ സംവിധാനത്തിലേക്ക്

ഭിനേത്രിയായും, അവതാരികയായും സുപരിചിതയായ സൗമ്യ സദാനന്ദന്‍ സംവിധാനത്തിലേക്ക് കടക്കുന്നു.

സൗമ്യയുടെ ആദ്യ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനായിരിക്കും.

‘ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്’ എന്ന ചിത്രത്തിലെ നായികയും സഹസംവിധായികയുമായിരുന്ന സൗമ്യ സദാനന്ദന്‍ ‘ഓര്‍മ്മയുണ്ടോ ഈ മുഖ’മുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുമുണ്ട്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച് ചെമ്പൈ മൈ ഡിസ്‌ക്കവറി ഓഫ് എ ലെജന്റ് എന്ന ഡോക്യുമെന്ററിയും സൗമ്യ സംവിധാനം ചെയ്തിട്ടുണ്ട്.

നവാഗതനായ അരുണാണ് സൗമ്യയുടെ ആദ്യ ചിത്രത്തിന് രചന നിര്‍വഹിക്കുക.

Top