എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; അനാർക്കലി മരിക്കാര്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുളളുവെങ്കിലും കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് അനാർക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനാർക്കലി നല്ലൊരു ഗായിക കൂടിയാണ്. എന്നാൽ തന്റെ തുടക്ക കാലത്ത് നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനാര്‍ക്കലി ഇപ്പോൾ. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ. എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. അതേസമയം, കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെന്നതിനാൽ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ തോന്നിയില്ലെന്നും അനാര്‍ക്കലി പറയുന്നു.

“എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും. അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്.” അനാര്‍ക്കലി പറഞ്ഞു. എന്നാൽ, സിനിമയില്‍ ഇന്ന് കഥാപാത്രത്തിന്റെ കാര്യത്തില്‍ ആണെങ്കിലും പിന്നണി പ്രവര്‍ത്തനത്തിലാണെങ്കിലും സ്ത്രീകള്‍ക്ക് പണ്ടേത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അനാര്‍ക്കലി കൂട്ടിച്ചേർത്തു. ഇന്ന് നല്ല സ്ത്രീ കഥാപാത്രങ്ങളുണ്ടാകുന്നുണ്ടെന്നും അനാര്‍ക്കലി അഭിപ്രായപ്പെട്ടു.

Top