നടി അമലാ പോള്‍ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

ടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)

രണ്ടാത്മാക്കളെ കോര്‍ത്തിണക്കിയ ഒരൊറ്റ നിമിത്തം, ഇനി ജീവിതാവസാനം വരെ ഈ ദേവതയ്‌ക്കൊപ്പം കൈകള്‍ കോര്‍ത്ത് നടക്കും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

 

Top