‘ചിന്നഞ്ചിറു കിളിയേ’; ഹ്രസ്വചിത്രവുമായി നടി സുഹാസിനി, നായിക അഹാന കൃഷ്ണ

ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് സിനിമ മേഖല. നിരവധി സിനിമകളാണ് റിലീസ് ചെയ്യാനാവാതെ പോയത്. മാത്രമല്ല ചിത്രീകരണം നിര്‍ത്തിവെച്ചതിലും നിരവധി സിനിമകള്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ ശോക സീനീനിടയിലും വെറുതെ ഇരിക്കാനാകില്ലല്ലോ. ബോധവല്‍ക്കരണ വീഡിയോകളും സന്ദേശങ്ങളുമായി ആരാധകര്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമാണ് സിനിമാ പ്രവര്‍ത്തകരും.

അക്കൂട്ടത്തില്‍ ഇപ്പോഴിതാ ലോക്ക് ഡൗണില്‍ ആരാധകര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കുകയാണ് നടി സുഹാസിനി മണിരത്‌നം. ‘ചിന്നഞ്ചിറു കിളിയേ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ നായിക വേഷം ചെയ്തിരിക്കുന്നത് അഹാന കൃഷ്ണയാണ്.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയിംസ് വസന്തന്‍ സംഗീതവും കെവിന്‍ദാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. യൂട്യൂബില്‍ ചിത്രം ഉടനെ അപ്പ്‌ലോഡ് ചെയ്യുമെന്ന് സുഹാസിനി അറിയിച്ചു.

സംവിധാന രംഗത്ത് സുഹാസിനി നേരത്തേയും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അനു ഹാസന്‍ , അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളായി സംവിധാനം ചെയ്ത ഇന്ദിര എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചത്.

Top