ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായി; കേസില്‍ വിചാരണ ഈ മാസം 28ന് തുടങ്ങും

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 28ന് തുടങ്ങും. വിചാരണ കോടതി എല്ലാം കക്ഷികളുടേയും അഭിപ്രായം തേടി. അന്തിമ തീരുമാനം നാളെ അറിയാന്‍ കഴിയും.

ദിലീപ് വിചാരണ കോടതിയിൽ ഇന്ന് ഹാജരായി. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവുകള്‍ പരിശോധിച്ച ശേഷം വിടുതല്‍ ഹര്‍ജി നല്‍കിയ ദിലീപ് ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി അതൃപ്തി അറിയിക്കുകയും ഇന്ന് ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തുര്‍ന്നാണ് ഇന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ ദിലീപ് വിചാരണ കോടതിയില്‍ ഹാജരായത്. നടിയെ അക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉള്‍പ്പടെ പത്ത് പ്രതികളാണ് കേസില്‍ ഉള്ളത്.

അതേസമയം പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.

Top