ഇനി ജയകൃഷ്‌നാവാനൊരുങ്ങി ഉണ്ണി മുകുന്ദന്‍; മസില്‍ ഉപേക്ഷിച്ച് കുടവയറുമായി താരം

മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലൂടെ ഉണ്ണി മുകുന്ദന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഏറ്റെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി രൂപവും ഭാവവും മാറ്റാന്‍ ഉണ്ണിക്ക് ഒരു മടിയുമില്ല. താരത്തിന്റെ ഇങ്ങനെയുള്ള പ്രയത്‌നത്തിനും ആരാധകര്‍ കൈയ്യടിക്കുകയാണ്.

ഇപ്പോഴിതാ മറ്റൊരു കഥാപാത്രമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിനുവേണ്ടി ജയകൃഷ്ണനായിട്ടാണ് താരം ഇനി എത്താന്‍ പോവുന്നത്. തന്റെ ഫെയസ് ബുക്ക് പോസ്‌ററ്റിലൂടെ ഇക്കാര്യം താരം തന്നെയാണ് വ്യക്തമാക്കിയത്. മസില്‍ ഉപേക്ഷിച്ച് കുടവയറുമായി നില്‍ക്കുന്ന താരത്തിന്റെ പുതിയ രൂപവും പങ്കുവെച്ചിട്ടുണ്ട്.

Top