actort mukesh-cpm-list

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയിൽ നടൻ മുകേഷിന്റെ പേരും. ഇരവിപുരം മണ്ഡലത്തിലേക്കാണ് മുകേഷിനെ ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, മന്ത്രി ഷിബു ബേബി ജോണിന്റെ മണ്ഡലമായ ചവറ സീറ്റിലെ സ്ഥാനാർത്ഥിയെ സി.പി.എം നിർദ്ദേശിച്ചിട്ടില്ല.

കൊല്ലത്ത് പി.കെ. ഗുരുദാസന്റേയും കെ.വരദരാജന്റേയും പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. കുണ്ടറയിൽ എസ്.എൽ. സജികുമാർ, ജെ. മേഴ്‌സിക്കുട്ടിയമ്മ, ചിന്ത ജെറോം, കെ.എൻ. ബാലഗോപാൽ എന്നിവരിൽ ആരെങ്കിലുമൊരാളെ നിശ്ചയിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. കൊട്ടാരക്കരയിൽ ഐഷ പോറ്റിയുടേയും ജയമോഹന്റേയും പേരാണ് ഉൾപ്പെടുത്തിയത്. അതേസമയം പത്തനാപുരം മണ്ഡലത്തിൽ കെ.ബി.ഗണേശ് കുമാർ തന്നെ മത്സരിക്കും.

Top