ദളപതി വിജയ് നല്ല നടനല്ലെന്ന് പറഞ്ഞ സിദ്ധിഖിന്റെ ‘ നടനം’ പുറത്താക്കി നടി !

മിഴ് സൂപ്പര്‍ താരം വിജയ് ഒരു നല്ല നടനല്ല എന്നു പറഞ്ഞ സിദ്ധിഖ് സ്ത്രീ പീഢന കുരുക്കില്‍. നിള തിയറ്ററില്‍ വച്ച് നടി രേവതി സമ്പത്തിനോടാണ് സിദ്ധിഖ് മോശമായി പെരുമാറിയത്. മുന്‍പ് നടന്ന ഇക്കാര്യം രേവതി തന്നെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് തന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു എന്നാണ് രേവതിയുടെ വെളിപ്പെടുത്തല്‍. 21 -മത്തെ വയസ്സിലുണ്ടായ ഈ സംഭവം ഉണ്ടാക്കിയ ആഘാതം ഇപ്പോഴും തന്നെ വിട്ടു പോയിട്ടില്ലന്നും നടി പറയുന്നു.

സിദ്ധിഖിനെതിരെ സ്ത്രീ പീഢനത്തിന് കേസെടുക്കേണ്ട സംഭവമാണിത്. പൊലീസ് ആ കടമ നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കാം. പരസ്യമായിട്ടല്ലെങ്കിലും രഹസ്യമായി സിദ്ധിഖിന് എതിരെ സിനിമാരംഗത്തും പല പരാതികളും നിലവിലുണ്ട്.

സിദ്ധിഖിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കിട്ടിയ അവസരം ഉപയോഗിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ ആരാധകരും സിദ്ധിഖിനെതിരെ തിരിഞ്ഞിട്ടുണ്ട്.

രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള വിജയ്‌യെ അപമാനിച്ചതിന് ദൈവം സിദ്ധിഖിന് കൊടുത്ത പണിയാണ് ഇതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

‘വിജയ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം പക്ഷേ ഒരു നല്ല നടനല്ല എന്നായിരുന്നു’ സിദ്ധിഖിന്റെ വിവാദ പ്രതികരണം. മമ്മുട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിച്ച ശേഷമായിരുന്നു ഈ പ്രതികരണം.

താരപരിവേഷമുള്ളത് കൊണ്ടു മാത്രമാണ് വിജയ് സിനിമാ മേഖലയില്‍ പിടിച്ച് നില്‍ക്കുന്നതെന്നും സിദ്ധിഖ് തുറന്നടിച്ചിരുന്നു. ഒരു ആവശ്യവും ഇല്ലാത്ത പ്രതികരണമായിരുന്നു അത്. കേരളത്തിലെ വിജയ് ഫാന്‍സിന്റെ കരുത്ത് എന്താണെന്ന് സിദ്ധിഖിന് മനസ്സിലായത് ഈ ഒറ്റ പ്രതികരണം കൊണ്ടാണ്.

സിദ്ദിഖിനെ വ്യാപകമായി കടന്നാക്രമിച്ച് കൊണ്ടാണ് വിജയ് ആരാധകര്‍ ചുട്ട മറുപടി നല്‍കിയരുന്നത്.

മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ദിലീപിന്റെയും ആരാധകര്‍ പോലും ഇവിടെ വിജയ് ആരാധകരാണ്. സിദ്ധിഖ് അഭിനയിക്കുന്ന സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്ന നിലപാടില്‍ വരെ ഒരു വിഭാഗം വിജയ് ആരാധകര്‍ ഇപ്പോള്‍ എത്തി കഴിഞ്ഞിട്ടുണ്ട്.

തമിഴകത്ത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് സമാനമായ ആരാധക ലക്ഷങ്ങള്‍ ദളപതി എന്നറിയപ്പെടുന്ന വിജയ്ക്കുണ്ട്. അവിടെ വിജയ് ഒരു വികാരമാണ്.

രാജ്യത്തിന് പുറത്തും വിജയ് സിനിമകള്‍ വന്‍ വിജയമാണ് നേടുന്നത്. കേരളത്തില്‍ പോലും നമ്മുടെ സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്നതിനേക്കാള്‍ വിപുലമായാണ് വിജയ് സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. ഫാന്‍സ് ഷോയും കൃത്യമായി നടത്താറുണ്ട്. ജീവ കാരുണ്യ മേഖലയിലും വിജയ് ഫാന്‍സ് വളരെ സജീവമാണ്.

അഭിനയിച്ച സിനിമയുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ മലയാള സിനിമക്ക് സ്വപ്നം കാണാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ അതില്‍ കാണാം. സമീപകാലത്ത് ഇറങ്ങിയ കത്തി, മെര്‍സല്‍ തുടങ്ങിയ സിനിമകളിലെ അഭിനയം വിജയ് യുടെ അഭിനയ മികവ് പ്രകടമാക്കുന്നതാണ്.

തന്റെ സിനിമകളിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണതകളെയാണ് വിജയ് ചോദ്യം ചെയ്യാറുള്ളത്. ഇതിന് പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ തന്നെയാണ് ദളപതി സിനിമകളുടെ ഗംഭീര വിജയത്തിന് കാരണവും.

വിജയ് സിനിമകള്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്താറുണ്ട്. ‘മെര്‍സല്‍’ സിനിമയ്‌ക്കെതിരെ ബിജെപിയാണ് രംഗത്ത് വന്നതെങ്കില്‍ ‘സര്‍ക്കാര്‍’ എന്ന സിനിമ തടസ്സപ്പെടുത്താന്‍ അണ്ണാ ഡി.എം.കെയാണ് രംഗത്തിറങ്ങിയിരുന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുന്ന നിലപാടാണ് വിജയ് സ്വീകരിച്ചത്.

ഇതെല്ലാം മറന്നാണ് വിജയ്‌യെ അപമാനിക്കാന്‍ സിദ്ധിഖ് ബോധപൂര്‍വ്വം ശ്രമിച്ചിരുന്നത്. ഇനിയിപ്പോള്‍ തിരിച്ച് സിദ്ധിഖിനോട് തന്നെയാണ് ചോദിക്കേണ്ടത് , നിങ്ങള്‍ എവിടുത്തെ നടനാണ് എന്ന് . സ്ത്രീകളോട് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വില്ലത്തരം കാട്ടുന്നവന് വിമര്‍ശനം നടത്താന്‍ ഒരവകാശവും ഇല്ല. ഇക്കാര്യം മഹാനടന്‍ ചമയുന്ന സിദ്ധിഖ് ഓര്‍ക്കുന്നത് നല്ലതാണ്.

Top