‘പൊന്നിയിൻ സെൽവനിൽ’ അഭിനയിക്കാൻ താരങ്ങൾ വാങ്ങിയത് കോടികൾ

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാർത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുട പ്രതിഫലത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. 12 കോടിയാണ് ആദിത്യ കാരികാലനായുനുള്ള നടന്റെ പ്രതിഫലം. നന്ദിനിയാകുന്നതിന് ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണ്.

സിനിമയിലെ ടൈറ്റിൽ കഥാപാത്രമായ അരുൺമൊഴി വർമ്മൻ എന്ന കഥാപാത്രമാകാൻ എട്ട് കോടിയാണ് ജയം രവിയുടെ പ്രതിഫലം. കാർത്തി അഞ്ച് കോടിയും തൃഷ രണ്ട് കോടിയുമാണ് സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലം.

ഈ മാസം 30-നാണ് പൊന്നിയിൻ സെൽവൻ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തിൽ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

 

Top