‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

റിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ‘ആർആർആർ’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിനാണ് പുരസ്‍കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രാജമൗലി ചിത്രത്തിന്റ അവാർഡ് നേട്ടത്തിൽ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണെന്ന് പറഞ്ഞ് മോഹൻലാലും മമ്മൂട്ടിയും ‘ആർആർആർ’ സംഘത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്. ഇത് അർഹിച്ച അംഗീകാരമാണെന്നും ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാൽ എഴുതിയിരിക്കുന്നു. ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാൽ പറയുന്നു. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സ്‍കോർ കാറ്റഗറിയിൽ സ്‍കർ അവാർഡിനുള്ള പരിഗണനാ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്.

Top