ആരാധികമാര്‍ക്കൊപ്പം നീരജ് മാധവ്; വൈറലായി താരത്തിന്റെ നൃത്തച്ചുവടുകള്‍

ചിത്രം ഗൗതമന്റെ രഥത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയ നീരജ് മാധവന്റെ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ ചെന്നപ്പോഴാണ് നൃത്തച്ചുവടുകളുമായി താരം കോളേജ് ഇളക്കിമറിച്ചത്.

വേദി കീഴടക്കിക്കൊണ്ടാണ് താരം നൃത്തം ചെയ്തത്. മാത്രമല്ല, ആരാധികമാരെക്കൂടി വേദിയില്‍ കയറ്റി ചുവടുവെയ്പ്പിച്ചു. താരത്തിന്റെ വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നവാഗതനായ ആനന്ദ് മേനോന്‍ ആണ് ഗൗതമന്റെ രഥത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പുണ്യ എലിസബത്ത് ബോസ് ആണ് നായിക. രഞ്ജി പണിക്കര്‍,ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

This was totally unplanned and not choreographed. Providence women’s college, you guys were amazing! Loved the vibe ??? #providence #calicut #radham #promotions

Posted by Neeraj Madhav on Thursday, January 23, 2020

Top