ഇരുപത് വര്‍ഷമായി ഒന്നും മാറിയിട്ടില്ല, സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍

വരുടെയും ഇഷ്ട താരമാണ് ഖുശ്ബു. ഖുശ്ബുവിന്റെ ഭര്‍ത്താവ് സംവിധായകന്‍ സുന്ദര്‍ സിയാണ്. ഇപ്പോള്‍ ഖുശ്ബു തന്റെ ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ഖുശ്ബു എഴുതി.

ഖുശ്ബുവിന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്ബുവിനോടുള്ള പ്രണയം പറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Top