ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍(77) അന്തരിച്ചു. മരണകാരണം വ്യക്തമല്ല.

മുതിര്‍ന്ന നടന്‍ ജയന്തിന്റെ മകനും അന്തരിച്ച നടന്‍ അംജദ് ഖാന്റെ സഹോദരനുമാണ് ഇംതിയാസ്. ടെലിവിഷന്‍ താരവും സിനിമാ നടിയുമായ കൃതിക ദേവി ദേശായ് ആണ് ഭാര്യ. മകള്‍ അയേഷ ഖാന്‍. യാദോം കീ ബാരാത്, ധര്‍മാത്മ, ദയാവാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top