അജിത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ അത്‌ ഈ വേഷമായിരിക്കരുതെന്ന്…

സിനിമയിലൂടെ മാത്രമല്ല തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് യാഷിക ആനന്ദ്. പലപ്പോഴും തുറന്നു പറച്ചിലുകളാണ് താരത്തെ വ്യത്യസ്തമാക്കുന്നത്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ആഗ്രഹങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

തമിഴകത്തിന്റെ തല അജിത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.ആഗ്രഹം തുറന്ന് പറയുന്ന താരം ഏത് തരത്തിലുള്ള വേഷമായിരിക്കരുത് അത് എന്നതും തുറന്ന് പറയുന്നുണ്ട്. സഹോദരി വേഷം ഒഴിച്ചുള്ള മറ്റ് എന്ത് വേഷവും തനിക്ക് അജിത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്നാണ് താരം പറയുന്നത്.

Top