actor vishal payed loan on farmer

ചെന്നൈ: ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് തല്ലിച്ചതച്ച തഞ്ചാവൂരിലെ കര്‍ഷകന് തമിഴ് നടന്‍ വിശാലിന്റെ സഹായം. ഇനി അടയ്ക്കാനുള്ള മുഴുവന്‍ തുകയും അടയ്ക്കാമെന്ന് വിശാല്‍ കര്‍ഷകനായ ബാലനെ അറിയിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കാമെന്നാണ് വിശാലിന്റെ വാഗ്ദാനം.

വിശാല്‍ തനിക്ക് ധനസഹായം നല്‍കാമെന്ന് അറിയച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ബാലന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് കടം തിരിച്ച് അടയ്ക്കാന്‍ കഴിയാത്ത ബാലനെ പൊലീസ് തല്ലുന്ന വീഡിയോ പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാവപ്പെട്ടവനായതിനാല്‍ കര്‍ഷകനെ തല്ലിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ വാദമുണ്ടായി.

2011ലാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാലന്‍ ബാങ്കില്‍ നിന്നും 3.4 ലക്ഷം രൂപ ലോണ്‍ എടുത്തത്. ബാലന്‍ രൂപ കൃത്യമായി അടച്ചു പോരുകയായിരുന്നു. പലിശയടക്കം 4.1 ലക്ഷം രൂപയോളം അടച്ചു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കൃഷിയില്‍ നഷ്ടം സംഭവിക്കുന്നത്. തുടര്‍ന്ന് 1.3 ലക്ഷം രൂപ അടക്കുവാന്‍ വൈകിയതിനാലാണ് ബാങ്ക് പൊലീസിന്റെ സഹായത്തോടെ ബാലനെ തല്ലിച്ചതച്ചത്. ട്രാക്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാക്കി പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ പരിതാവസ്ഥയിലായിരുന്നു ബാലന്‍.

ബാങ്ക് നല്‍കിയ പരാതിയിലാണ് ബാലനെ ഭാര്യയുടെയും നാട്ടുകാരുടെയും മുന്നിലിട്ട് പൊലീസ് തല്ലിച്ചതച്ചത്. ബാങ്ക് നല്‍കിയ കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം.

Top