സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂട്ടിലാണ് അപകടം പറ്റിയത്.

റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.

വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരുന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വിശാലിന് പരുക്ക് പറ്റിയതിനാല്‍ ഷെഡ്യൂള്‍ നീളാന്‍ സാധ്യതയേറെയാണ്.

 

Top