യുവതിയെ അപമാനിച്ച കേസിൽ നടൻ വിനായകന് ജാമ്യം

യനാട് ; യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച കേസിൽ നടൻ വിനായകന് ജാമ്യം. വയനാട് കൽപ്പറ്റ മജിസ്‌ട്രേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്. വിനായകൻ കോടതിയില്‍ ഇന്ന് നേരിട്ട്‌ ഹാജരായിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചപ്പോൾ കേൾക്കാൻ അറക്കുന്ന ഭാഷയിൽ വിനായകൻ തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

അശീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കൽപറ്റ പൊലീസ് നടനെതിരെ കേസെടുത്തത്. സൈബർ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് കൽപറ്റ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് .കേസിന്റെ വിചാരണ ഉടൻ ആരംഭിചേക്കും.

Top