ഒടുവില്‍ വിക്രം ട്വിറ്ററിലെത്തി, ആരാധകര്‍ ആവേശത്തില്‍

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളാണ് വിക്രം. സാമൂഹ്യ മാധ്യമങ്ങളിൽ ഇല്ലായിരുന്നെങ്കിലും കിട്ടുന്ന അവസരത്തിൽ എല്ലാം ആരാധകരോട് സംവദിക്കാൻ തയ്യാറാവുന്ന നടനുമാണ് വിക്രം. ഇപ്പോഴിതാ വിക്രം ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവർക്കും നന്ദി പറഞ്ഞ് വിക്രം ഒരു വീഡിയോയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

പത്ത് വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തുന്നത്. പക്ഷേ എല്ലാവരുടെ സ്‍നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വീഡിയോയിൽ വിക്രം പറയുന്നു. വിക്രം ട്വിറ്ററിൽ എത്തിയത് ആരാധകർ ആഘോഷമാക്കിയിട്ടുമുണ്ട്. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.

Top