നടൻ വിക്രമിന്റെ വാരിയെല്ലിന് ഒടിവ്; അപകടം ‘തങ്കലാൻ’ റിഹേഴ്സലിനിടെ

ചെന്നൈ: നടൻ ചിയാൻ വിക്രമിന് ​അപകടനം. തങ്കലാൻ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനെ ആണ് അപകടനം സംഭവിച്ചത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേ​ഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്രമിന്റെ ആരോ​ഗ്യ വിവരം അന്വേഷിച്ച് കൊണ്ടും പ്രാർത്ഥനകളുമായും രം​ഗത്തെത്തുന്നത്.

Top