ഇനി വിജിലേഷിന്റെ യാത്ര ‘പോളോ ജിടിയില്‍’; ഇത് സ്വപ്‌ന സാക്ഷാത്കാരം

സ്വന്തമായി കാര്‍ വാങ്ങുക എന്നത് ഏതൊരാളുടേയും സ്വപ്‌നമാണ്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നടനും തിയേറ്റര്‍ ആര്‍ടിസ്റ്റുമായ വിജിലേഷ്.

ഫോക്സ്വാഗണിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോ ജിടിയാണ് താരം സ്വന്തമാക്കിയത്. തന്റെ വളരെ നാളത്തെ സ്വപ്‌നമാണ് പോളോ ജിടി സ്വന്തമാക്കുക എന്ന് വാഹനം വാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. കൂടെ നിന്നവര്‍ക്ക്, സ്നേഹം തന്നവര്‍ക്ക്, പ്രോത്സാഹനം തന്നവര്‍ക്ക് ഒരുപാട് ഒരുപാട് നന്ദി എന്ന് വിജിലേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ തുടങ്ങിയ ജനപ്രിയ സിനിമകളില്‍ തിളങ്ങിനിന്ന താരമാണ് വിജിലേഷ്.

Top