ദളപതിയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍; ഇത്തവണ റെയ്ഡില്ല വന്നത്…

ചെന്നൈ: ദളപതി വിജയ്‌യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. നീലന്‍കരയിലെ വീട്ടിലേക്കാണ് വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഇത്തവണ റെയ്ഡിനല്ല വന്നതെന്നും വസതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കാനാണെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചിന് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്നു ചില മുറികളും ലോക്കറുകളും സീല്‍ ചെയ്തിരുന്നു. ഈ സീലുകള്‍ നീക്കുന്നതിനായാണു തങ്ങള്‍ ഇപ്പോള്‍ എത്തിയതെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്. കഴിഞ്ഞ മാസത്തെ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, വിജയ് സിനിമ ബിഗിലിനു പണമിറക്കിയ അന്‍പുചെഴിയന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ വീട്ടിലും റെയ്ഡ് നാടകം നടത്തിയത്.

അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്‌സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും ആദായനികുതിവകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് വിജയ്‌യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോള്‍ ചെയ്തത്.

Top