പീഡനശ്രമം; നടന്‍ വിജയ് റാസിന് ജാമ്യം

മുംബൈ: ക്രൂ അംഗത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ ബോളിവുഡ് നടന്‍ വിജയ് റാസിന് ജാമ്യം. സിനിമാ ചിത്രീകരണത്തിനിടെ ക്രൂ അംഗത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നടന്‍ വിജയ് റാസ് അറസ്റ്റിലായത്.

വിദ്യാ ബാലന്‍ ചിത്രം ഷേര്‍ണിയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതി വിജയ് തന്നെ പീഡിപ്പിച്ചു എന്ന പരാതി നല്‍കിയത്.

Top