കോവിഡ്: മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക് ഡൗണിലാണ്.
അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമാലോകവും നിശ്ചലമാണ്. ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം കുടുംബത്തോടപ്പം വീട്ടിലിരിപ്പാണ്.

തമിഴ് നടൻ വിജയ്യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണുള്ളത്. എന്നാൽ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് കാനഡയിലാണുള്ളത്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.

കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് താരത്തിന്റെ മകൻ . കോവിഡ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Top