‘മാസ്റ്ററിൽ’ മാസായി ദളപതി, തരംഗമായി പടർന്ന് ടീസർ . . .

ടീസർ പുറത്തുറങ്ങി മണിക്കൂറുകൾ കഴിയുമ്പോഴേക്കും 7 മില്യൺ കാഴ്ചക്കരുമായി ദളപതി ചിത്രം മാസ്റ്ററിന്റെ ടീസർ. മൂന്ന് മണിക്കൂറിനുള്ളിൽ അരക്കോടി കാഴ്ചക്കാർ ടീസർ കണ്ടിരുന്നു. ഏറെ നാളുകളായി വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് സിനിമയായാണ് മാസ്റ്റർ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ സിനിമയുടെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഏതായാലും റെക്കോക്കോർഡുൾ ബേധിച്ച് മുന്നേറുന്ന സിനിമയുടെ ടീസർ സോഷ്യൽ മീഡിയകളിലും വയറൽ ആയിരിക്കുകയാണ്.

Top