നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണ് എന്നാണ് വിവരം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീരയ്ക്ക് പതിനാറ് വയസായിരുന്നു.ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ 3 മണിക്കാണ് തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.

കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം.

Top