നടൻ വിജയ്‍യും ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ചിത്രം ‘കസ്റ്റഡി’ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. നാഗ ചൈതന്യയാണ് ചിത്രത്തില്‍ നായകനായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെങ്കട് പ്രഭുവും വിജയ്‍യും ഒന്നിക്കുമെന്ന വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിരവധി പേരാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. താൻ ഒരു പുതിയ തിരക്കഥയുടെ ജോലികളില്‍ ആണെന്നും അത് വിജയ്‍യ്‍ക്ക് ഇഷ്‍ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേരത്തെ ഒരു അഭിമുഖത്തില്‍ വിക്രം പ്രഭു പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ‘ലിയോ’യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Top