നടന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യ; ഭര്‍ത്തൃപീഡനമെന്ന് കുടുംബം

തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകനും മലയാള സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍ത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ വട്ടപ്പാറ പോലീസില്‍ നല്‍കിയ പരാതിയിലും പറയുന്നുണ്ട്. പ്രിയങ്കക്ക് ഭര്‍ത്ത്‌വീട്ടില്‍നിന്ന് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

മരണകാരണം ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ സഹോദരനാണ് വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയോടെ വെമ്പായത്തുള്ള സ്വന്തം വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉണ്ണിയുമായുള്ള കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ വീട്ടിലെത്തിയത്.
.

Top