കല്യാണം എപ്പോൾ? ചോദ്യത്തിന് ഉത്തരവുമായി ഉണ്ണി മുകുന്ദൻ

ലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഉണ്ണിമുകുന്ദന്‍. ഇപ്പോള്‍ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായാണ് എത്തിയിരിക്കുന്നത്. വിവാഹം ഒരു ചോദ്യമായി മനസ്സിലുണ്ടെന്നും മറന്നിട്ടില്ലെന്നുമാണ് ഉണ്ണി ആരാധകരോട് പറയുന്നത്. കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണെന്നുമാണ് ഉണ്ണി പറഞ്ഞത്. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞു.

Top