ത്രില്ലര്‍ ചിത്രവുമായി തൃഷ; രാംഗിയുടെ ടീസർ പങ്കുവച്ച് താരം

തെന്നിന്ത്യയില്‍ അന്നും ഇന്നും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നായികയാണ് തൃഷ. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ആരാധകരുടെ മനസ്സ് താരം കീഴടക്കാറുണ്ട്. ഇപ്പോള്‍ തൃഷ വേറിട്ട ഒരു വേഷത്തിലാണ് ആരാധകര്‍ക്ക് മുമ്പില്‍ എത്തുന്നത്. രാംഗി ആണ് താരം അഭിനയിച്ച പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

നേരത്തെ ചിത്രത്തിന്റ ഫോട്ടോകള്‍ സാമൂഹമാധ്യത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ തൃഷ തന്നെയാണ് താരത്തിന്റെ ട്വിറ്ററിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ചിരിക്കുന്നത്.

എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നല്‍കുന്നത് സി സത്യയാണ്.

https://twitter.com/trishtrashers/status/1203559096806281216

Top