ഫാന്‍ ബോയ് സന്തോഷം പങ്കുവച്ച് ടൊവിനൊ; വൈറലായി ഫോട്ടോ

സ്‌പൈസ കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ സച്ചിനും ടൊവിനോയും ഇന്ന് കൊച്ചിയില്‍ എത്തി. ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ലോകമെമ്പാടുമാണ് ആരാധകരുള്ളത്. എന്നാല്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ടൊവിനൊ ആണ് തന്റെ ആരാധകനായ സച്ചിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു ആരാധകനെ സംബന്ധിച്ചടത്തോളം ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് എന്നും ടൊവിനൊ ചിത്രത്തിനൊപ്പം കുറിച്ചു. തന്റെ പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ എല്ലാം സന്തോഷവും ടോവിനോയുടെ പോസ്റ്റിലുണ്ടായിരുന്നു. ഏഴായിരത്തോളം താരങ്ങളാണ് ഇന്ന് മാരത്തോണിനായി അണിനിരന്നത്.

Top