പിതാമകന് ശേഷം ഒന്നിക്കാൻ ഒരുങ്ങി സൂര്യയും ബാലയും !

സൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ബാല സംവിധാനം ചെയ്ത പിതാമകന്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ബാലയും വീണ്ടും ഒരു സിനിമയ്ക്കായി കൈകൊടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

സൂര്യ തന്നെയാണ് ബാലയ്‌ക്കൊപ്പം ഒന്നിക്കുന്നതായി ട്വിറ്ററിലൂടെ സൂചന നല്‍കിയിരിക്കുന്നത്. ‘ആര്‍ക്കാണ് എന്നില്‍ ഇത്രയധികം വിശ്വാസമുള്ളത്? ആരാണ് പുതിയ ഒരു ലോകത്തേക്ക് എന്നെ അവതരിപ്പിച്ചത്? 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആവേശത്തോടെ അദ്ദേഹം വീണ്ടുമെത്തി. ‘ബാലയ്‌ക്കൊപ്പമുള്ള യാത്ര’, ബാലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ പറഞ്ഞു. നന്ദ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

അതേസമയം ജയ് ഭീം എന്ന സിനിമയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്.

Top