മമ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി നടന്‍ സൂരി

മ്മൂട്ടി ആരാധകനാകാന്‍ ഒരുങ്ങി നടന്‍ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേന്‍ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം മമ്മൂട്ടി ആരാധകനായി എത്തുന്നത്. മമ്മൂക്ക ദിനേശന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂരി ചിത്രത്തില്‍ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്. മമ്മൂക്ക ദിനേശന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കോട്ടസാമി എന്ന പേരു പോലും മാറ്റി മമ്മൂക്ക ദിനേശന്‍ എന്നാക്കുകയാണ് കഥാപാത്രം. അയ്യപ്പനും കോശിയിലെ പൃഥ്വിരാജിന്റേതിന് സമാനമായ വേഷമാകും സൂരി ധരിക്കുന്നത്’, കവിന്‍ പറഞ്ഞു.

പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊള്ളാച്ചിയും പാലക്കാടുമാണ് വേലന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ റഫറന്‍സ് ഉണ്ടായിരിക്കുമെന്നും കവിന്‍ പറഞ്ഞു.

 

Top