റിലീസിനൊരുങ്ങി ‘പാപ്പൻ’; ട്രെയിലർ ഇന്നെത്തും, പ്രതീക്ഷയിൽ ആരാധകർ

രിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്.

ഇന്നാണ് പാപ്പന്റെ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തുക. 6.30തോടെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ പറയുന്നു. ട്രെയിലറിനായി കാത്തിരിക്കുന്നുവെന്നാണ് സുരേഷ് ​ഗോപി ആരാധകർ ഒന്നടങ്കം പറയുന്നത്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് സൂചനകൾ.

Top