നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടത്ത് അര്‍ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന സുരാജിന്റെ കാര്‍ പാലാരിവട്ടത്തു വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സൂരജിന് കൃത്യമായ പരിക്കില്ലെന്നും ആശുപത്രിയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍. അപകടത്തില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top