കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകുമെന്ന് നടന്‍ സണ്ണി വെയിന്‍

കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകുമെന്ന് നടന്‍ സണ്ണി വെയിന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷൂട്ടിംഗ് ഷെഡ്യൂള്‍ നോക്കിയ ശേഷം വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് സണ്ണി വെയിന്‍ പറഞ്ഞു. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചതുര്‍മുഖത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത് . സിനിമ ഏപ്രില്‍ എട്ടിന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Top