നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

ടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് ആണ് വധു. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

നടന്‍ അജുവര്‍ഗീസ് സുഹൃത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ വിവാഹ ചിത്രം പങ്കുവച്ചു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള നിനിമയില്‍ അരങ്ങേറ്റം കുറിച്ച സണ്ണി നിരവധി സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും അഭിനയിച്ചിട്ടുണ്ട്.


മഞ്ജിമ മുഖ്യവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.

Top