സിക്സ്പാക്ക് മാത്രമല്ല ഡാന്‍സും വശമുണ്ട്; സുദേവ് നായരുടെ പുതിയ വീഡിയോ വൈറല്‍

നാര്‍ക്കലി, എസ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുദേവ് നായര്‍. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ ചെലുത്തുന്ന താരത്തിന്റെ ഫിറ്റ്‌നെസ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ഡച്ചാ വിഷയമാണ്.

https://www.facebook.com/TheSudevNair/videos/510366876484686/
ഇപ്പോള്‍ ഇതാ പതിവായി പങ്കുവെക്കാറുള്ള സിക്സ്പാക്ക് ചിത്രങ്ങള്‍ക്ക് പുറമേ ഒരു നൃത്തവീഡിയോ ആണ് സുദേവ് ഷെയര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വാറില്‍ ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷറഫും ചേര്‍ന്ന് നൃത്തം വച്ചു പാടുന്ന ജയ് ജയ് ശിവശങ്കര്‍ എന്ന ഗാനത്തിനാണ് സുദേവ്’തട്ടുപൊളിപ്പന്‍’ ചുവടുകള്‍ വയ്ക്കുന്നത്. ഗംഭീര പ്രകടനമാണെന്നും അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും കഴിവു തെളിയിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

Top