മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന് നടന്‍ സുബീഷ് സുധിക്ക് സൈബര്‍ ആക്രമണം

ദേവസം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനു പിന്നാലെ സൈബര്‍ അക്രമണം നേരിട്ടതായി നടന്‍ സുബീഷ് സുധി. ഫേസ് ബുക്കിലൂടെ പങ്കു വച്ച കുറിപ്പിന് മറുപടിയായും ഇന്‍ബോക്‌സിലൂടെയും ഭീകരമായ തെറിവിളിയാണ് ലഭിക്കുന്നത് എന്നാണ് താരം പറയുന്നത്. പോസ്റ്റിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്.

ഒരു കല്യാണ ചടങ്ങില്‍ സുഹൃത്തുക്കളുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോയപ്പോള്‍ കല്യാണം കഴിക്കുന്നയാള്‍ തന്നെമാത്രം മാറ്റിനിര്‍ത്തിയത് പൊള്ളുന്ന ഓര്‍മയായി ഇന്നും നീറ്റലുണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാന്‍ തുടര്‍ന്ന്  കൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുബീഷ് സുധിയുടെ കുറിപ്പ്

Top