ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്റര്‍ നീക്കി

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വെന്റിലേറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കാനാവുന്നുണ്ട്. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മാര്‍ച്ച് 30-നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.

Top