തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കും; ഇന്നസെന്റിന് വിജയസാധ്യത: ശ്രീനിവാസന്‍

കണ്ണൂര്‍: ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും വിജയ സാധ്യതകളെപ്പറ്റി സംസാരിച്ച് നടന്‍ ശ്രീനിവാസന്‍. ഇന്നസെന്റിന് ചാലക്കുടിയില്‍ വിജയ സാധ്യതയുണ്ടെന്നും, സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും അഭിപ്രായപ്പെട്ട നടന്‍ കണ്ണൂരില്‍ പാര്‍ട്ടി സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയക്കാര്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും പറഞ്ഞു.

അതോടൊപ്പം തന്നെ മുപ്പത് കൊല്ലം മുമ്പ് തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വച്ചു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top