ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

sreenivasan

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാല്‍മീഡിയയില്‍ എത്തിയപ്പോവായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐസിയുവില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം.

Top