Actor Sreenivasan against Pinarayi government

തിരുവനന്തപുരം: ഇടത് ഭരണത്തെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. കേരളം ബംഗാളാക്കുമെന്ന് കമ്മ്യൂണിസ്റ്റ്കാര്‍ പറഞ്ഞപ്പോള്‍ ഇതൊരു സ്വര്‍ഗ്ഗമാകുമെന്നാണ് താന്‍ മുന്‍പ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനസ്സിലായി എങ്ങിനെയാണ് കേരളം ബംഗാളായതെന്ന്. ഇവിടെ മുഴുവന്‍ ബംഗാളികളാണ്. ഇനിയാണ് ഇവരിത് ബംഗാളാക്കാന്‍ പോകുന്നത്.

തൊഴിലുറപ്പ് പദ്ധതി ശുദ്ധ മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടിയും ശ്രീനിവാസന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

കേരളത്തിലെ ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു.

കേരളം എല്ലാ രാഷ്ട്രീയക്കാരും കൂടി തിന്ന് മുടിച്ചു. രാഷ്ട്രീയക്കാരാണ് മാരക വിഷം ചേര്‍ത്ത പച്ചക്കറികള്‍ കേരളത്തിലെത്തിക്കുന്നത്. കേരളത്തിലെ പല രാഷ്ട്രീയക്കാര്‍ക്കും തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയുണ്ട്. അവിടെ നിന്നും വിഷം ചേര്‍ത്ത് കൃഷി ചെയ്യുന്ന പച്ചക്കറികളാണ് കേരളത്തിലെത്തിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

തനിക്കൊരു പാര്‍ട്ടിയിലും വിശ്വാസമില്ല. ജനങ്ങളുടെ പണം തട്ടാന്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top