നടന്‍ സിമ്പുവിന്റെ സഹോദരന്‍ വിവാഹിതനായി

മിഴ് നടന്‍ സിമ്പുവിന്റെ സഹോദരനും സംഗീത സംവിധായകനുമായ കുരലരസന്‍ വിവാഹിതനായി. ചെന്നൈ സ്വദേശിനി നബീല ആര്‍ അഹമ്മദാണ് കുരലരസന്റെ വധു.

ഏപ്രില്‍ 26നായിരുന്നു ഇരുവരുടേയും വിവാഹം. ഇസ്ലാംമതാചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചിരുന്നു.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏപ്രില്‍ 29ന് ചെന്നൈയില്‍ വച്ച് വിവാഹ സത്കാരം നടക്കും.

Top